മജ്ഞു എന്റെ അനുജത്തി, ഒപ്പം പാടാന്‍ കഴിഞ്ഞതില്‍ സന്തേഷമുണ്ടെന്ന് ചിത്ര

മികച്ച ഗായികക്കുള്ള മാംഗോ സംഗീത പുരസ്‌ക്കാരം ലഭിച്ച സന്തോഷം ആരാധകരുമായി പങ്കു വെയ്ക്കുകയാണ് മലയാളത്തിന്റെ വാനംപാടി കെഎസ് ചിത്ര. പൂമരത്തിലെ ‘മൃദു മന്ദഹാസം’ എന്ന ഗാനാലാപനത്തിനാണ് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ചിത്രക്ക് ലഭിച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്ര ആരാധകരുമായി സന്തോഷം പങ്കു വെച്ചത്. ഈ പാട്ട് പാടാനായി തന്നെ തിരഞ്ഞെടുത്തതിന് സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനും ഗാനരചിതാവും സംഗീതസംവിധായകനുമായ അറക്കല്‍ നന്ദകുമാറിനും നന്ദി അറിയിക്കുകയും ,വേദിയില്‍ നടി മജ്ഞു വാര്യര്‍ക്ക് ഒപ്പം ഒരു പാട്ട് പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

‘എന്റെ കുഞ്ഞനുജത്തിയായ മജ്ഞുവിനൊപ്പം ഒരു പാട്ട് പാടാന്‍ കഴിഞ്ഞത് ഈ പരിപാടിയിലെ പ്രത്യേകതയെന്ന് ചിത്ര പറഞ്ഞു. ആ അതുല്യമായ നിമിഷം ലഭിച്ചതിന് മജ്ഞുവിന് നന്ദിയറിക്കുകയും ചെയ്തു ചിത്ര.

‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചത്. രണ്ട് പേരും ചേര്‍ന്ന് പാടുന്നതിന്റെ ഫോട്ടോസും ചിത്ര ഫേസ്ബുക്കില്‍ പങ്കു വെച്ചു.

Top