കെഎസ്ഇബിയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്ഇബിയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ചെയര്‍മാന്‍ ഡോ. ബി അശോക് ഫെബ്രുവരി 14 ലെ ഫേസ്ബുക്ക് കുറിപ്പാണ് കെഎസ്ഇബി ചെയര്‍മാന്‍ പിന്‍വലിച്ചത്.

താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പിശകുണ്ടായെന്ന് കെഎസ്ഇബി ചെയര്‍മാന്‍ പറയുന്നു. വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. തിരക്കില്‍ തയ്യാറാക്കിയ കുറിപ്പില്‍ ചില പിശക് പറ്റിയെന്നും ബി അശോക് കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെസ്ഇബിയുടെ ഭൂമി പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേടും ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും കുറിപ്പില്‍ ഉണ്ടായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ കുറിപ്പ്

ഫെബ്രുവരി 14 ലെ എന്റെ ഫേസ്ബുക്ക് പ്രതികരണം, ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കില്‍ തയ്യാര്‍ ചെയ്ത കുറിപ്പില്‍ ചില പിശകുകളുള്ളതിനാലും പിന്‍വലിക്കുന്നു.

ഡോ. ബി.അശോക് ഐ എ എസ്‌

Top