കേരളത്തില്‍ സജീവ ജലബോംബ്‌; ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍

തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന അണക്കെട്ടുകളില്‍ ഇപ്പോഴും ദുരന്ത സാധ്യത നിലനില്‍ക്കുന്നുവെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. പ്രളയം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതില്‍ കാര്യമില്ലെന്നും പ്രളയം ഉണ്ടായാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലിതുവരെ പ്രളയമുണ്ടായാല്‍ വെള്ളം എവിടെ വരെ കയറുമെന്നതിന് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. പ്രളയ സാധ്യതാ ഭൂപടവും കേരളത്തിലൊരിടത്തും ഇല്ല. നാല് വര്‍ഷമായി തുടക്കമിട്ട ഭൂപട നിര്‍മ്മാണത്തിനു വേണ്ടിയുള്ള 280 കോടിയുടെ പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. എന്നാല്‍ പ്രളയ ഭൂപടം തയ്യാറാക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top