chaina introduced leeco smart phone in indian

ലീകോ പുതിയ രണ്ടു സ്മാര്‍ട്‌ഫോണുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ ചൈന അവതരിപ്പിച്ചു. ലീകോ ലീ 2, ലീ മാക്‌സ് 2 എന്നീ ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.

മികച്ച പ്രതികരണമാണ് ലീകോ ഫോണുകള്‍ക്ക് ലഭിക്കുന്നത്. ലീ 2 ഫോണിന് 11,999 രൂപയും ലീ മാക്‌സ് 2ന് 22,999 രൂപയുമാണ് വില.

3ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 5.5 ഇഞ്ച് ഡിസ്‌പ്ലേ, 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3000 മില്ലി ആംപിയര്‍ ബാറ്ററി, 4ജി വോയ്‌സ് കോള്‍ തുടങ്ങിയവയാണ് ലീ 2 ഫോണിലുള്ളത്.

5.7 ഇഞ്ച് ഡിസ്‌പ്ലേ, 64 ബിറ്റ് സ്‌നാപ്ഡ്രാഗന്‍ 820 പ്രൊസെസ്സര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 21 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3100 മില്ലി ആംപിയര്‍ ബാറ്ററി, 4ജി എന്നിവ ലീ മാക്‌സ് 2 ഫോണിലുണ്ട്

Top