മീന്‍പിടുത്തത്തിലും റെക്കോര്‍ഡ് ചൈനയ്ക്ക്; ചിലവഴിച്ചത് 17 ദശലക്ഷം മണിക്കൂര്‍

china

ത്സ്യബന്ധനത്തിലും മുമ്പില്‍ ചൈനതന്നെ. ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതലും, വേഗത്തിലും മത്സ്യബന്ധനം നടക്കുന്നത് ചൈനയിലാണെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നടത്തിയ പഠന പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

2016-ല്‍ മാത്രം 17 ദശലക്ഷം മണിക്കൂറോളം ചൈന മത്സ്യബന്ധനം നടത്തിയിരുന്നെന്നാണ് പഠനത്തില്‍ പറയുന്നത്. ചൈനയുടെ തെക്കന്‍ തീരത്തും, ആഫ്രിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിലുമാണ് ചൈന മത്സ്യബന്ധനം നടത്തുന്നത്. നല്ല ഉപകരണങ്ങളും, വലകളും, അതുപോലെ മിടുക്കരായ തൊഴിലാളികളുമാണ് ചൈനയ്ക്കുള്ളത്.

തൊട്ടു പിന്നാലെ നില്‍ക്കുന്നത് തായ്‌വാനാണ്. കഴിഞ്ഞ വര്‍ഷം 2.2 ദശലക്ഷം മണിക്കൂറുകളാണ് ഇവര്‍ മത്സ്യബന്ധനത്തിനായി ചിലവഴിച്ചത്. സയന്‍സ് ഓണേഴ്‌സ് എന്ന ജേണലാണ് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പഠനം പുറത്ത് വിട്ടത്.

chaina2

ഗ്ലോബല്‍ ഫിഷിങ്ങ് വാച്ച് നടത്തിയ അഞ്ച് വര്‍ഷത്തെ പഠനമാണ് സയന്‍സ് ജേണലിലൂടെ പുറത്ത് വന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മീന്‍ പിടുത്തം നടക്കുന്നത് എവിടെ ? എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടത്തുന്നത് ചൈനയാണെന്നാണ് ഗ്ലോബല്‍ ഫിഷിങ്ങ് വാച്ചിന്റെ ഗവേഷകന്‍ ദാവീദ് ക്രൂഡ്‌സ്മ പറയുന്നത്. ചൈനീസ് മീന്‍ പിടിക്കാനുപയോഗിക്കുന്ന കപ്പലുകള്‍ കാണുന്നതിനേക്കാള്‍ വലുതാണെന്നും ചൈനയുടെ ഗ്രീന്‍പീസ് എന്ന കപ്പലാണ് ഇതില്‍ ഏറ്റവും വലുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് 2,500 അറകളാണ് ഉള്ളതെന്നും, വളരെ അപൂര്‍വ്വമായാണ് ഇത് കരയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

2016-ല്‍ സെനഗല്‍, ഗിനിയ, സിയറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്ന് ചൈന അനധികൃതമായി മത്സ്യബന്ധനം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അര്‍ജന്റീനയില്‍ അനധികൃതമായി മീന്‍ പിടിച്ച ചൈനയുടെ ബോട്ടിനെ കഴിഞ്ഞ വര്‍ഷം അധികൃതര്‍ പിടിച്ചെടുത്തിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി മീന്‍ പിടിക്കുന്നതിന് നിരോധനമുണ്ട്. ഏതൊരു രാജ്യത്തിന്റേയും 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെ മാത്രമെ മറ്റു രാജ്യങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ അനുമതിയുള്ളു. അത് ലംഘിച്ചാല്‍ ശിക്ഷ ഉറപ്പാണ്. എന്നാല്‍, ചൈനയുടെ അനധികൃത മീന്‍ പിടുത്തത്തെ കുറിച്ച് മറുപടി പറയാന്‍ ചൈനീസ് മന്ത്രാലയം ഇതുവരെ രംഗത്തു വന്നിരുന്നില്ല.
chaina3

ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്ത് ലഭിക്കുന്നത് ചൈനയിലും, യൂറോപ്പിന്റെ വടക്കും, തെക്കും തീരപ്രദേശത്തുമാണെന്നാണ് പഠനത്തില്‍ പറയുന്നത്. 40,000 വര്‍ഷത്തിലേറെയായി നമ്മള്‍ മത്സ്യബന്ധനം നടത്തുന്നു. ഇപ്പോഴും അത് തുടരുകയാണ്. അമിത മീന്‍പിടുത്തം കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു.

അതേസമയം, ചൈനയിലെ പല നദികളിലും മത്സ്യബന്ധനം ഇപ്പോള്‍ നിരോധിച്ചു വരികയാണ്. ഏപ്രില്‍ മാസം മുതലാണ് യെല്ലോ നദിയിലും, യാങ്‌സീ നദിയിലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യസമ്പത്ത് കുറയുന്നത് ഒഴിവാക്കാനും, സൂക്ഷ്മ ജീവികളുടെ വിഹാരത്തിനും വേണ്ടിയാണ് കുറച്ച് മാസത്തേക്ക് മീന്‍ പിടിക്കുന്നത് ഇവിടങ്ങളില്‍ നിരോധിക്കുന്നത്.

Top