കൊല്ലത്ത് തോക്ക് ചൂണ്ടി മാല കവര്‍ന്നു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കൊല്ലം: തോക്കു ചൂണ്ടി യുവതിയുടെ മാല കവര്‍ന്നു. ബീച്ച് റോഡിലെ ബെന്‍സികര്‍ ഹോസ്പിറ്റലിനു സമീപത്തെ യൂണിയന്‍ ബാങ്കിനു മുമ്പിലായിരുന്നു സംഭവം. ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ജീവനക്കാരിയാണ്ക വര്‍ച്ചക്കിരയായത്. മാല കവര്‍ന്നശേഷം മോഷ്ടാവ് കടന്നു കളഞ്ഞു. സ്ഥലത്തെ പ്രദേശത്തെ സി.സി. ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, ഇതിന് സമാനമായ സംഭവം കുണ്ടറയിലും ഉണ്ടായിട്ടുണ്ട്. പട്ടാപ്പകല്‍ ജില്ലയില്‍ രണ്ടിടത്തായി സമാന സംഭവം ഉണ്ടായത് പൊലിസിനെയും ജനങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top