സാര്‍ എന്നൊഴികെ എന്തുവേണമെങ്കിലും വിളിച്ചോ: അന്ന് ചാഹലിനോട് ധോണി പറഞ്ഞു

dhoni

മുംബൈ: ഐ.പി.എല്‍ ഈ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് യുസ്‌വേന്ദ്ര ചാഹല്‍. ഇംഗ്ലീഷ് പര്യടനത്തിനൊരുങ്ങുന്നതിനിടെയാണ് ടീമിലേക്കുള്ള വരവിനെക്കുറിച്ചും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ചും ചാഹല്‍ മനസു തുറന്നത്.

‘അന്ന് ഐ.പി.എല്‍ സീസണ്‍ കഴിഞ്ഞിരിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാന്‍ പോകുകയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അന്ന് ശ്രദ്ധിച്ചിരുന്നുമില്ല. എന്നാല്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അരമണിക്കൂറോളം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. അന്ന് സന്തോഷം കൊണ്ട് ഒരുപാട് കരഞ്ഞു. ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ ആ ദിവസം മറക്കാനാകില്ല’. ചാഹല്‍ പറയുന്നു.

സിംബാബ്‌വെയില്‍ വെച്ച് ആദ്യമായി കണ്ടപ്പോള്‍ മുമ്പില്‍ ചെന്ന് നില്‍ക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നു. ഞാന്‍ ആദ്യമായി വിളിച്ചത് മഹി സര്‍ എന്നായിരുന്നു. പക്ഷേ എന്നെ അടുത്തേക്ക് വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു. മഹി, ധോനി, മഹേന്ദ്ര സിങ് ധോനി, ഭായ്..അങ്ങനെ എന്തുവേണമെങ്കിലും വിളിച്ചോ. പക്ഷേ മഹി സാര്‍ എന്ന് മാത്രം വിളിക്കരുത്’ ചാഹല്‍ വ്യക്തമാക്കി.

Top