ആരാധകന്റെ പ്രകോപനപരമായ കമന്റിന് രസകരമായി മറുപടി നല്‍കി ചാഹല്‍

ബെംഗളൂരു: പ്രകോപനപരമായ കമന്റുമായി എത്തിയ ആരാധകന്റെ വായടപ്പിച്ച് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ ദിവസം തന്റെ കൈയിലെ പുതിയ ടാറ്റു പ്രദര്‍ശിപ്പിച്ച് ചാഹല്‍ ഇട്ട ഒരു ചിത്രത്തിന് താഴെയാണ് ആരാധകന്‍ പ്രകോപനപരമായ കമന്റിട്ടത്.

ടാറ്റു പതിച്ച കൈയുടെ ചിത്രം പോസ്റ്റ് ചെയ്ത് ആരുടെ കൈയാണെന്ന് ഊഹിക്കാമോ, ഉത്തരം വൈകാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കുമെന്നും ചാഹല്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിതെന്ന് കമന്റ് ഇട്ടു. ഗ്രൗണ്ടില്‍ രാജ്യത്തിനായി ജീവന്‍പോലും കളയാന്‍ തയാറുള്ള ദരിദ്രന്റെ കൈയാണിതെന്നായിരുന്നു ഇതിന് ചാഹല്‍ നല്‍കിയ മറുപടി.

Top