കൊച്ചു ചാക്കോച്ചനിൽ നിന്നും കുഞ്ചാക്കോച്ചനിലേക്കുള്ള ചാക്കോച്ചന്റെ ചിത്രം വൈറൽ

ലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനു മുകളിലായി മലയാള സിനിമയുടെ നിറസാന്നിധ്യമാണ് ചാക്കോച്ചൻ. കുറച്ചുകാലം മലയാള സിനിമയിൽ നിന്നും മാറി ബിസിനസ്സിൽ ശ്രദ്ധ നൽകിയ ചാക്കോച്ചനെ മറക്കാൻ പക്ഷേ മലയാള സിനിമ പ്രേക്ഷകർ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ചാക്കോച്ചന്റെ രണ്ടാമത്തെ വരവിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. അതിനു ശേഷം പിന്നീട് മലയാള സിനിമയിൽ ഒരു ഗ്യാരണ്ടിയുള്ള താരമായി ചാക്കോച്ചൻ ഉയർന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരാധകൻ ചാക്കോച്ചന്റെ മൂന്ന് പ്രായത്തിൽ ഉള്ള ഒരു ചിത്രം വരച്ച് സമ്മാനമായി നൽകിയിരിക്കുകയാണ്.

ചാക്കോച്ചൻ തന്നെയാണ് മനോഹരമായ ചിത്രം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മുസു എന്ന കലാകാരനാണ് ചിത്രം വരച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം കൊച്ചു ചാക്കോച്ചനിൽ നിന്നും കുഞ്ചാക്കോച്ചനിലേക്ക് എന്ന രസകരമായ വാക്കുകളും ചേര്‍ത്തിട്ടുണ്ട് .

https://m.facebook.com/story.php?story_fbid=1780837488735381&id=289882494497562

അതേസമയം ചാക്കോച്ചൻ നായകനായെത്തുന്ന നിഴൽ എന്ന ചിത്രം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ ചാക്കോച്ചന് നായികയായെത്തുന്നത്. നവാഗതനായ അപ്പു ഭട്ടത്തിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top