ചാക്കോച്ചന്‍ ചിത്രം ‘ഭീമന്റെ വഴി’; ട്രെയിലര്‍ പുറത്തിറങ്ങി

മാശ എന്ന ചിത്രത്തിനു ശേഷം അഷ്‌റഫ് ഹംസ അണിയിച്ചൊരുക്കുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. സൂര്യ ടിവിയുടെ യൂട്യൂബ് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം ഡിസംബര്‍ മൂന്നിന് തീയറ്ററുകളിലെത്തും.

ഒരു വഴിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മുഴുനീള കോമഡി ചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് അഷ്‌റഫ് ഹംസ. ചെമ്പന്‍ വിനോദ് ജോസ് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനു ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. സുരാജ് വെഞ്ഞാറമ്മൂട്, ഭഗത്, ചിന്നു ചാന്ദ്‌നി, വിന്‍സി അലോഷ്യസ് ജിനോ, ബിനു പപ്പു, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകന്‍. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കുന്നു.

 

Top