ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമന്റെ വഴി എന്ന സിനിമയുടെ റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചെമ്പന്‍ വിനോദ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
തമാശയ്ക്കു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. ചെമ്പന്‍ വിനോദ് ജോസ്, ചിന്നു ചാന്ദ്നി എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ഗിരീഷ് ഗംഗാധരനാണ് ക്യാമറ. മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.