ചാവക്കാട്ടേത് എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ചെന്നിത്തല

ramesh chennithala-thomas chandy

തൃശൂര്‍: തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നും അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അഭിമന്യൂ കേസിന്റെ ഗതിയാകുമോയെന്ന ആശങ്കയുണ്ടെന്നും എസ്ഡിപിഐയുടെ പേര് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം പറയാതിരുന്നത് അതിനെക്കുറിച്ച് അറിയാത്തതിനാലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top