ഡോ: സി.എച്ച്. ഇബ്രാഹിം കുട്ടി പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി

കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി സി.എച്ച്. ഇബ്രാഹിം കുട്ടിയെ പ്രഖ്യാപിച്ചു. സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ മുസ്‍ലിം ലീഗ് ഈ സീറ്റ് ഒഴിച്ചിടുകയായിരുന്നു. പ്രവാസി വ്യവസായിയായ സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ് പരിഗണിച്ചിരുന്നത്.ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.

എന്നാൽ ഇദ്ദേഹത്തിനെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിച്ച ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ലോക കേരള സഭാംഗവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ‘റീസെറ്റി’ന്‍റെ സ്ഥാപകനും ചെയർമാനുമായ ഇബ്രാഹിം കുട്ടി കടിയങ്ങാട് സ്വദേശിയാണ്.

Top