എറണാകുളത്തെ വെള്ളക്കെട്ട് ബിജെപിക്ക് അനുകൂലമാകുമെന്ന് സി.ജി രാജഗോപാല്‍

കൊച്ചി : എറണാകുളത്തെ വെള്ളക്കെട്ട് ബിജെപിക്ക് അനുകൂലമാകുമെന്ന് സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാല്‍. വെള്ളവും മഴ കെട്ടും മഴക്കെടുതി ദുരിതങ്ങളും ഇടത്-വലത് സര്‍ക്കാറുകളുടെ ഭരണത്തെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജഗോപാല്‍.

അതേസമയം മഴ ഇടതുപക്ഷത്തിന്റെ വോട്ടുകളെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് വ്യക്തമാക്കി.

എറണാകുളത്ത് അര്‍ധരാത്രി ആരംഭിച്ച കനത്തമഴ ഇപ്പോഴും തുടരുകയാണ്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കുകയാണ്. ഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി.

എറണാകുളം പൊലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുകയാണ് , യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയി. പെരണ്ടൂര്‍ കനാല്‍ നിറയുകയാണ്.

കലൂര്‍ സബ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറുന്നുണ്ട്.

Top