നാലു പുത്തന്‍ ബൈക്കുകളുമായി CF മോട്ടോ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ജൂലായ് നാലിന് 300NK, 650NK, 650MT, 650GT മോഡലുകള്‍ CF മോട്ടോ നിരയില്‍ അണിനിരക്കും. 650 സിസി ശ്രേണിയില്‍ കണ്ണുവെച്ചാണ് മൂന്നു ബൈക്കുകള്‍ അവതരിക്കാന്‍ ഒരുങ്ങുന്നത്.
649.3 സിസി ശേഷിയുള്ള ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് 650NK, 650MT, 650GT ബൈക്കുകളില്‍ തുടിക്കുക. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. നെയ്ക്കഡ് ബൈക്കായി എത്തുന്ന 650NK, 60 bhp കരുത്തും 56 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ അഡ്വഞ്ചര്‍ ടൂറര്‍ വിശേഷണമുള്ള 650MT, 69 bhp കരുത്തും 62 Nm torque ഉം കുറിക്കും. 62 bhp കരുത്തും 58.5 Nm torque ഉം ഉത്പാദിപ്പിക്കാന്‍ 650GT മോഡല്‍ പ്രാപ്തമാണ്.
CF മോട്ടോ നിരയില്‍ 300NK മോഡലായിരിക്കും ഏറ്റവും വില കുറഞ്ഞ അവതാരം. ബൈക്കിലെ 292.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 34 bhp കരുത്തും 20.5 Nm torque -മാണ് പരമാവധി ഉത്പാദിപ്പിക്കുക. ലിക്വിഡ് കൂളിങ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. അക്രമണോത്സക ഡിസൈന്‍ അവകാശപ്പെടുന്ന നെയ്ക്കഡ് ബൈക്കാണ് 300NK.