സിഎഫ് മോട്ടോയുടെ 650 സിസി മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

650 സിസി നിരയിലുള്ള 650NK, 650MT, 650GT എന്നീ മൂന്ന് മോഡലുകള്‍ സിഎഫ് മോട്ടോ ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. നേക്കഡ്, അഡ്വഞ്ചര്‍ ടൂറര്‍, സ്പോര്‍ട്സ് ടൂറര്‍ എന്നീ നിരകളിലായാണ് ഈ ബൈക്കുകള്‍ പുറത്തിറങ്ങുക. ജൂലായില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. സൂചനകള്‍ പ്രകാരം ആറ് ലക്ഷം രൂപയില്‍ താഴെയായിരിക്കും 650 സിസി റേഞ്ച് മോഡലുകളുടെ വില.

വര്‍ഷംതോറും 10,000 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള നിര്‍മാണ കേന്ദ്രം ബെംഗളൂരുവില്‍ ഇതിനോടകം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. 649 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് 650 റേഞ്ചിന് കരുത്തേകുക. ഇതിലെ നേക്കഡ് മോഡലില്‍ 61 പിഎസ് പവറും അഡ്വഞ്ചര്‍ ടൂറര്‍/സ്പോര്‍ട്സ് ടൂററില്‍ 70 പിഎസ് പവറും ലഭിക്കും.

Top