കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിലെത്തി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആപ്പായ ബെവ്ക്യു ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തി. മദ്യം വാങ്ങുന്നതിനുള്ള ടോക്കണിന് എസ്എംഎസ് വഴിയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ ബുക്കിംഗ് നടത്താം. പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

വൈകുന്നേരം അഞ്ച് മണിക്ക് ആപ്പ് എത്തുമെന്നാണ് കമ്പനി ആദ്യം അറിയിച്ചതെങ്കിലും രാത്രി 11 മണിയോടെയാണ് പ്ലേസ്റ്റോറില്‍ ലഭ്യമായത്. എസ് എംഎസ് ചിലര്‍ക്ക് മറുപടി ലഭിക്കാത്തത് കുറഞ്ഞ സമയം കൂടുതല്‍ പേര്‍ എത്തിയത് കൊണ്ടാണ്. നാളെ വിതരണം ഈ ബുക്കിംഗില്‍ തുടങ്ങാം.

പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ചിലസമയത്ത് ചിലര്‍ക്ക് ആപ്പ് വിസിബിള്‍ ആയേക്കില്ല. ബീറ്റ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ ആപ്പ് ലഭ്യമാകുമെന്നും ഫെയര്‍കോഡ് സിടിഒ രജിത് രാമചന്ദ്രന്‍ അറിയിച്ചു. ട്രയല്‍ റണ്‍ സമയത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം. ബീറ്റ വേര്‍ഷന്‍ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിംഗ് 75,000 പിന്നിട്ടതായും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top