മദ്യത്തിന് 100% സെസ്; ബജറ്റില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കാര്‍ഷിക സെസ്

ന്യൂഡല്‍ഹി:കര്‍ഷക ക്ഷേമ പദ്ധതികള്‍ക്കായി വിവിധ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തി കേന്ദ്ര ബജറ്റ്. സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5%, മദ്യം 100%, ക്രൂഡ് പാം ഓയില്‍ 17.5%, സോയാബീന്‍ 20%, സൂര്യകാന്തി എണ്ണ 20%, ആപ്പിള്‍ 35%, കല്‍ക്കരി, ലിഗ്‌നൈറ്റ് – 1.5%, യൂറിയ അടക്കമുള്ള നിര്‍ദിഷ്ട വളം 5%, പയര്‍ 40%, കാബൂളി കടല 30%, ബംഗാള്‍ കടല 50%, പരിപ്പ് 20%, പരുത്തി 5% എന്നിങ്ങനെയാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഇതില്‍ ഭൂരിപക്ഷത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയല്ല അഗ്രി ഇന്‍ഫ്രാ സെസ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. അഗ്രി സെസ് കൂട്ടിയതിനനുസരിച്ച് കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാല്‍ ഇവയുടെ എക്‌സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ വില കൂടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

 

 

Top