സെറാമിക് കോട്ടിംഗ് സേവനങ്ങളുമായി ടാറ്റ

റെ പ്രതീക്ഷയോടെ കാത്തിരുന്ന 2021 ടാറ്റ സഫാരി കഴിഞ്ഞ മാസം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ മൊത്തം ആറ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ഇതില്‍ പ്രാരംഭ പതിപ്പിന് 14.69 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 21.45 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. XZ +, XZA + വേരിയന്റുകളുടെ അഡ്വഞ്ചര്‍ പേഴ്‌സണ പതിപ്പും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ടാറ്റ സഫാരി വളരെയധികം പുതുക്കിയ എക്സ്റ്റീരിയറുകളും ഇന്റീരിയറുകളുമായി വിപണിയില്‍ എത്തുന്നു.

ഇപ്പോഴിതാ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ ഇന്‍-ഹൗസ് സെറാമിക് കോട്ടിംഗ് സേവനവും വാഗ്ദാനം ചെയ്യുന്നു.ഇത് ബ്രാന്‍ഡിന്റെ ആദ്യ സംരംഭമാണ്, ജിഎസ്ടി ഉള്‍പ്പെടെ 28,500 രൂപയാണ് ഇത്തരത്തില്‍ സെറാമിക് കോട്ടിംഗിനായി കമ്പനി ഈടാക്കുന്നത്. സഫാരി ഉടമകള്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ സേവനം ലഭ്യമാകൂ. എല്ലാ അംഗീകൃത ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകളും ഈ പുതിയ സെറാമിക് കോട്ടിംഗ് സേവനം വാഗ്ദാനം ചെയ്യും.സെറാമിക് കോട്ടിംഗിനെക്കുറിച്ച് കമ്പനിയുടെ പ്രസ്താവനയിങ്ങനെ ”എയ്റോസ്പേസ് വ്യവസായത്തിലും ഹൈപ്പര്‍ കാര്‍ നിര്‍മ്മാതാക്കളിലും ഉപയോഗിക്കുന്ന സെറാമിക് കോട്ടിംഗ് കാഠിന്യമേറിയ ഒരു ഫിനിഷായി മാറുന്നു, ഇത് പെയിന്റ് വര്‍ക്കുമായി കൂടിച്ചേര്‍ന്ന് വാഹനത്തിന്റെ രൂപത്തെ തല്‍ക്ഷണം പുനരുജ്ജീവിപ്പിക്കുന്നു.

നിലവിലുള്ള പരമ്പരാഗത ട്രീറ്റ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ കോട്ടിംഗ് വളരെക്കാലം നീണ്ടുനില്‍ക്കുന്നു. കോട്ടിംഗിന്റെ ശക്തമായ ക്രിസ്റ്റല്‍ പോലുള്ള പാളി വാഹനത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ മങ്ങുന്നത് കുറയ്ക്കുന്നു.സ്വയം വൃത്തിയാക്കുന്ന സ്വഭാവസവിശേഷതകള്‍ കാരണം പരിപാലിക്കുന്നത് എളുപ്പമാണെന്ന് മാത്രമല്ല, ഓക്‌സീകരണത്തെയും നാശത്തെയും അകറ്റാന്‍ സഹായിക്കുന്നു, അതുവഴി കാറിലെ ഗ്ലാസ്, പെയിന്റ്, റിംസ് / വീലുകള്‍, വിനൈല്‍-പ്ലാസ്റ്റിക്, ലെതര്‍ എന്നിവയ്ക്ക് 360 ഡിഗ്രി പരിരക്ഷ നല്‍കുന്നു.

Top