കേന്ദ്രത്തിന്റെ വാക്സിൻ നയം: ഏപ്രിൽ 28ന് എൽഡിഎഫ് ഗൃഹസത്യാഗ്രഹ സമരം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രത്തിന്റെ വാ​ക്സി​ന്‍ ന​യ​ത്തിനെതിരെ ഏ​പ്രി​ല്‍ 28ന് ​എ​ല്‍. ​ഡി. ​എ​ഫ്​ പ്ര​വ​ര്‍​ത്ത​ക​രുടെ ആഭിമുഖ്യത്തിൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ സത്യാഗ്രഹ സമരം. വൈ​കി​ട്ട് 5.30 മു​ത​ല്‍ ആ​റ് മ​ണി വ​രെ ആയിരിക്കും ഇടതുമുന്നണി പ്രവർത്തകരുടെ സ​ത്യ​ഗ്ര​ഹ സമരം. കോ​വി​ഡിന്റെ ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ല്‍​പി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തിന്റേതെ​ന്ന്​ എ​ല്‍.​ ഡി.​ എ​ഫ്​ ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്നൊ​ഴി​ഞ്ഞു​മാ​റി എ​ല്ലാ ഭാ​ര​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ലി​ടു​ക​യാ​ണ് കേന്ദ്ര സർക്കാരെന്നും വി​ജ​യ​രാ​ഘ​വ​ന്‍ വ്യക്തമാക്കി.

Top