‘ചൂതാട്ട പരസ്യങ്ങൾ നൽകരുത്’- മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡൽഹി: ഓൺലൈൻ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം. രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയത്.

ഏതാനും ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കർശന നിലപാടുമായി എത്തിയത്. ജൂൺ 13ന് പുറത്തിറക്കിയ മാർ​ഗ നിർദ്ദേശം കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഓൺലൈൻ ചൂതാട്ടവും വാതുവയ്പ്പും നിമവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറിനിൽക്കണം. അല്ലാത്തപക്ഷം നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Top