ലോക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തില്ലെന്ന് സൂചന, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണം

ന്യൂഡല്‍ഹി: കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ പുറപ്പെടുവിച്ച ലോക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തില്ലെന്ന് സൂചന. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാനായിരിക്കും ഇനി സര്‍ക്കാര്‍ ശ്രമം. നഗരങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവരെ കര്‍ശനമായി നിരീക്ഷിക്കും. ഇവര്‍ സാമൂഹിക അകലം പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍വിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂണ്‍ അവസാനത്തോടെ സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും. ഗുരുതര സ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ രോഗികളെ ആശുപത്രികളിലെത്തിക്കാനുള്ള ശ്രമവും നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 16നും 17നും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നതിന് മുന്നോടിയായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള അനുവാദവും കേന്ദ്രം നല്‍കും,

Top