100 ദിവസം നീണ്ടു നില്‍ക്കുന്ന ‘ക്യാച്ച് ദി റെയിന്‍’ പദ്ധതി വരുന്നു; മന്‍ കി ബാത്തില്‍ മോദി

വെള്ളം സംരക്ഷിക്കുന്നതിന്റെ പ്രധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞത്. സമീപ ദിവസങ്ങള്‍ക്കകം തന്നെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം ആരംഭം കുറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ക്യാച്ച് ദി റെയിന്‍ എന്നത് 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ‘പ്രകൃതി വിഭവമായ ജലം സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യകുലത്തിന്റെ വികസനത്തിനു തന്നെ ജലം ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top