അലഹാബാദ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ 3,054 കോടി രൂപയുടെ മൂലധന സഹായം അനുവദിച്ചു

ന്യൂഡല്‍ഹി: മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ അലഹാബാദ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ 3,054 കോടി രൂപയുടെ മൂലധന സഹായം അനുവദിച്ചു.

മുന്‍ഗണനാ ഓഹരികളായാണ് കേന്ദ്രത്തിന്റെ നിക്ഷേപം. ജൂണ്‍ പാദത്തില്‍ ബാങ്ക് 1,944 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു.

കിട്ടാക്കടം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ് പല പൊതുമേഖലാ ബാങ്കുകളും. അഞ്ചു പൊതുമേഖലാ ബാങ്കുകള്‍ക്കായി കേന്ദ്രം ഈ വര്‍ഷം ഇതിനോടകം 12,336 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി.

Top