രാജ്യം കടന്ന് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; യശ്വന്ത് സിന്‍ഹ

അഹമ്മദാബാദ്: കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടന്നുപോകുന്നതെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. കേന്ദ്രസര്‍ക്കാര്‍ പാപ്പരാകുന്ന അവസ്ഥയുടെ വക്കിലാണെന്നം അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള ഗാന്ധി ശാന്തി യാത്രയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോഡിയുടെ തന്ത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു. കൃത്രിമംകാട്ടി എല്ലാം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കണക്കുകളില്‍ കൃത്രിമംകാട്ടി എക്കാലത്തും പിടിച്ചുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് ധനമന്ത്രിമാര്‍ നടത്തിയിരുന്ന ബജറ്റ് ചര്‍ച്ചകള്‍ക്ക് ഇത്തവണ നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Top