Centre seeks to withdraw January 2016 notification on Jallikattu

ന്യൂഡല്‍ഹി:തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനായുള്ള ബില്ല് പാസാക്കിയതിനെ തുടര്‍ന്ന് 2016 ജനുവരിയില്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കാന്‍ തയാറെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

വിജ്ഞാപനത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് വിഷയത്തില്‍ വധി പറയുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയോട് അപേക്ഷിച്ചിരുന്നു.

ജെല്ലിക്കെട്ട് വിലക്ക് നീക്കിക്കൊണ്ടുള്ള നിയമദേദഗതി ബില്‍ (മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമഭേദഗതി തമിഴ്‌നാട്2017) തമിഴ്‌നാട് നിയമസഭ കഴിഞ്ഞദിവസം ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു.

1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ വിനോദത്തിനുവേണ്ടി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്ത മൃഗങ്ങളുടെ പട്ടികയില്‍നിന്ന് കാളകളെ ഒഴിവാക്കുന്ന ഭേദഗതിയാണ് സംസ്ഥാനം കൊണ്ടുവന്നത്.

ജനകീയവികാരം മാനിച്ചും നാടന്‍ ഇനം കാളകളുടെ പുനരുജ്ജീവനം ഉദ്ദേശിച്ചുമാണ് നിയമഭേദഗതിയെന്ന് ബില്ലില്‍ എടുത്തുപറയുന്നു. സംസ്ഥാനത്തിനുള്ളില്‍ മാത്രമാണ് നിയമഭേദഗതിക്ക് പ്രാബല്യം.

Top