സ്വവര്‍ഗ്ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനെതിരെ നിലപാടെടുത്ത് കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ല, എന്നാല്‍ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വ്യവസ്ഥതിയനുസരിച്ച് സ്ത്രീക്കും പുരുഷനും മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂ. ഹിന്ദു വിവാഹ നിയമം, സ്പെഷ്യല്‍ മാര്യേജ് ആക്ട്, ഫോറിന്‍ മാര്യേജ് ആക്ട് എന്നിവ പ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Top