മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപിയുടെ ശ്രമം: മല്ലികാർജുൻ ഖർഗെ

ഡൽഹി∙ മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു കൊണ്ടുളളതാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ. ‘രാഷ്ട്രപതി തിരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുക്കൊണ്ടുളള നീക്കമാണു നടക്കുന്നത്. ബിജെപിയും കേന്ദ്രസർക്കാരുമാണ് മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഉത്തരവാദികൾ.

കോൺഗ്രസ് മഹാവികാസ് അഘാ‍ഡിക്കൊപ്പമാണെന്നും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കു സർക്കാർ നേതൃത്വം നൽകുന്നു. സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തേ കർണാടക, മധ്യപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ അവർ അതാണു ചെയ്തത്.’ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

 

Top