Centre lifts subsidy on distribution of sugar

ന്യൂഡല്‍ഹി: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഏപ്രില്‍മാസം മുതല്‍ സബ്‌സിഡി നിര്‍ത്താലാക്കാനാണ് തീരുമാനിച്ചത്. രാജ്യത്തെ 40 കോടി ബിപിഎല്‍ കുടുംബങ്ങളെ തീരുമാനം പ്രതികൂലമായി ബാധിക്കും.

കേരളത്തിലെ 34 ലക്ഷം കുടുംബങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയാവും.

റേഷന്‍ കടകള്‍ വഴി 13.5 രൂപയ്ക്ക് 27 ലക്ഷം ടണ്‍ പഞ്ചസാരയാണ് രാജ്യത്ത് വര്‍ഷം തോറും വിതരണം ചെയ്യുന്നത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 40 കോടി ജനങ്ങള്‍ക്കാണ് പ്രയോജനം ലഭിച്ചിരുന്നത്. കിലോയ്ക്ക് 18.5 രൂപ നിരക്കിലായിരുന്നു കേന്ദ്രസബ്ഡിഡി.

പുതിയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 34 ലക്ഷം കുടുംബങ്ങള്‍ക്കായിരുന്നു സബ്‌സിഡിക്ക് അര്‍ഹത.

ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. സബ്‌സിഡി ഇല്ലാതാക്കുന്നതോടെ ഉപഭോക്താക്കള്‍ പൊതുവിപണിയിലെ വില നല്‍കി പഞ്ചസാര വാങ്ങാന്‍ നിര്‍ബന്ധിതരാവും.

നടപ്പു സാമ്പത്തിക വര്‍ഷം 4500 കോടി രൂപയാണ് സബിസിഡി ഏര്‍പ്പെടുത്താന്‍ വകയിരുത്തിയത്. എന്നാല്‍ പുതിയ ബജറ്റ് നിര്‍ദേശ പ്രകാരം കുടിശ്ശിക തുക നല്‍കുന്നതിനായി 200 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്.

Top