കേന്ദ്രത്തിന്റെ കോവിഡ് അടിയന്തര പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാക്കേജിന്റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഏറ്റവും കൂടുതല്‍ നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തര്‍പ്രദേശിന് അനുവദിച്ചത്.

അതിനിടെ, കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കേന്ദ്ര സംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തി. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആലപ്പുഴയിലെത്തിയത്.

 

Top