ന്യൂഡല്‍ഹി: പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ടു നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രാനുമതി.
ജെല്ലിക്കെട്ട് നിരോധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
നിബന്ധനകളോടെ ജെല്ലിക്കെട്ട് നടത്താനുള്ള പ്രത്യേകാനുമതി ഇറക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കി കേന്ദ്രം ഉത്തരവിറക്കിയത്.
കാളകളെ പീഡിപ്പിക്കുന്നതായും ജെല്ലിക്കെട്ട് സംഘാടനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്നതായും ചൂണ്ടിക്കാട്ടി ദേശീയ മൃഗക്ഷേമ ബോര്‍ഡ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2014 മെയ് ഏഴിനാണ് ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവിറക്കിയത്.


