കേരളത്തില്‍ വെള്ളപ്പൊക്ക മുന്നിറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ വെള്ളപ്പൊക്ക മുന്നിറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്. വലിയ അണക്കെട്ടുകളായ ഇടമലയാര്‍, ഇടുക്കി ഡാമുകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. എന്നാല്‍ ചെറിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യത്തില്‍ ജലം ഒഴുക്കിവിടുന്നത് തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശ്ശൂര്‍ എന്നി ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണ്.

പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആശങ്ക കുറഞ്ഞെങ്കിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും തുടരുകയാണ്. ഇന്നും കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. വടക്കന്‍കേരളത്തിലും മഴ മാറി നില്‍ക്കുകയാണ്.

Top