സെന്‍ട്രല്‍ വിസ്ത നിര്‍മാണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് പ്രധാനമന്ത്രിയുടെ പുതിയ വസതിയുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യുവിന്റെ നിര്‍മാണം നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികള്‍ എത്തിയത് ഡല്‍ഹിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിന് മുന്‍പാണെന്നും ഇവര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാണ സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു. നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് കരാറുകാരന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും നിര്‍മാണം നടക്കുന്ന ഇടതുതന്നെ കോവിഡ് പരിശോധനക്കും ക്വാറന്റൈനും ഉള്ള സൗകര്യങ്ങളുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Top