പ്രളയക്കെടുതി; നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്നെത്തും

തിരുവനന്തപുരം: പ്രളയദുരന്ത നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി. ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 24 വരെ കേരളത്തിലുണ്ടാവും.

സംഘം നാളെ മുതല്‍ കേരളത്തിലെ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കേരളത്തിന് നല്‍കേണ്ട അധിക സഹായത്തെ കുറിച്ച് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള തീരുമാനങ്ങള്‍.

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും മടങ്ങുക. അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്തംബര്‍ 24ന് തിരിച്ചെത്തും. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

Top