സിക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം: സിക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. രോഗ ലക്ഷണം ഉള്ള ഗര്‍ഭിണികളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയായിരുന്നു ലക്ഷ്യം. നിലവില്‍ 15 പേര്‍ക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Top