കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് ഗുജറാത്തില്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെത്തും. കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തും.

ഇന്നു മുതല്‍ 29 വരെയാണ് സന്ദര്‍ശനം. അതേസമയം, ബംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം യോഗം ഇന്ന് നടക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. പത്താം ക്ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു.

Top