മോദിയുടെ വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച ; ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി

police attack

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വേദിയില്‍ വന്‍ സുരക്ഷാവീഴ്ച. സ്റ്റേഡിയത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി.

കൊല്ലം എ.ആര്‍.ക്യാമ്പിലെ പൊലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. അല്‍പസമയത്തിനുള്ളില്‍ പ്രധാനമന്ത്രി എത്താനിരിക്കെയാണ് സംഭവം നടന്നത്. പോലീസുകാരനെ സ്ഥലത്ത് നിന്നും മാറ്റി.

Top