സിലബസ് ലഘൂകരണത്തിനൊരുങ്ങി കേന്ദ്ര ബോർഡുകൾ

ത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസ് ഭാരം കുറയ്ക്കാന്‍ തീരുമീനിച്ച് സിബിഎസ്ഇ ഉള്‍പ്പെടെയുള്ള കേന്ദ്ര സ്‌കൂള്‍ ബോര്‍ഡുകള്‍. കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. പരിഷ്‌കരിച്ച സിലബസ് അതാത് ബോര്‍ഡിന്‌റെ വെബ്‌സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം ഗൗരവകരമാണെന്നും ഉടന്‍ ഉചിത നടപടി വേണമെന്നും മന്ത്രാലയം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ധേശം നല്കിയിരുന്നു. ശാസ്ത്ര വിഷയങ്ങളെ മാറ്റിനിറുത്തിയാകും രണ്ടാം ഘട്ടത്തിലും സിലബസ് ലഘൂകരണം. മതേതരത്വം, ദേശീയത, ഫെഡറല്‍ ഘടന, പൗരത്വം, അയല്‍ബന്ധങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാതെ ആകും സിലബസ് ലഘൂകരണം. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വെട്ടിക്കുറവ് കൂടുതലും ഉണ്ടാകുക. ഒഴിവാക്കുന്ന പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ സ്‌കൂള്‍ തല പരീക്ഷയിലോ വാര്‍ഷിക ബോര്‍ഡ് പരീക്ഷയിലോ ഉണ്ടാവില്ല. പരിഷ്‌കരിച്ച സിലബസ് അതാതു ബോര്‍ഡിന്റെ വെബ്‌സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിയ്ക്കും.

Top