പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റും;പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ ട്രെയിന്‍ കോച്ചുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റും. പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകള്‍ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കുന്നത്.

ഒരേസമയം 48 പേര്‍ക്ക് വരെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളില്‍ ഉണ്ടാകും. രുചികരമായ നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേണ്‍ റെയില്‍വേയാണ് ഇവ അവതരിപ്പിച്ചത്.

ഇതോടെ, പഴയ കോച്ചുകള്‍ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയില്‍വേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുക.

Top