എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയപ്രേരിതം ; ഇ പി ജയരാജന്‍

തിരുവനന്തപുരം: വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ഇ പി ജയരാജന്‍. ഇ ഡിയെ ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ അന്വേഷണങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര ഗവണ്‍മെന്റ് അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണെന്നും ഇ പി പറഞ്ഞു.KSIDC അന്വേഷണ പരിധിയില്‍ വന്നതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണം. എംഡിയോടാണ് അത് ചോദിക്കേണ്ടത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ അന്വേഷണം ഇപ്പോള്‍ ഏത് തരത്തിലാണ് നടക്കുന്നതെന്നും ഇ പി ചോദിച്ചു.

എക്‌സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന് ആശങ്കയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. മുന്‍ അനുഭവങ്ങള്‍ വെച്ച് നീതി പൂര്‍വ്വമായ അന്വേഷണം നടക്കുമോ എന്ന് സംശയമുണ്ടെന്നും കരുവന്നൂരില്‍ നടന്നതിന് സമാനമായ അന്വേഷണമാകുമോ എന്നാണ് സംശയമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

Top