കേന്ദ്രനയം; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം:കേന്ദ്രനയങ്ങള്‍ തുടര്‍ന്നാല്‍ 2023ല്‍ കേരളത്തിന് 32,000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണ്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാവുമെന്നതിനെക്കുറിച്ച് ഗൗരവകരമായ ചര്‍ച്ച നടക്കേണ്ട സമയമാണിതെന്ന് അദ്ദേഹം മീറ്റ് ദ പ്രസില്‍ പറഞ്ഞു.

ജി.എസ്.ടി. നഷ്ടപരിഹാരമായി വര്‍ഷം ഏകദേശം 13,000 കോടിരൂപയാണ് കേന്ദ്രം നല്‍കുന്നത്. അടുത്ത വര്‍ഷം ജൂലായ് മാസത്തോടെ ഇതു നിലയ്ക്കും. ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം ലഭിക്കുന്ന റവന്യൂക്കമ്മി നികത്താനുള്ള സഹായധനം ഇപ്പോള്‍ ലഭിക്കുന്ന 19,000 കോടിയില്‍നിന്ന് 4000 കോടി രൂപയായി കുറയും. 15,000 കോടിയുടെ കുറവ്. കേന്ദ്രസര്‍ക്കാരിന്റെ നികുതി വിഹിതത്തില്‍നിന്ന് 201920ല്‍ കിട്ടിയത് 17,084 കോടിരൂപയാണ്. 15ാം ധനകാര്യകമ്മിഷന്റെ നിര്‍ദേശപ്രകാരം ഇത് 12,812 കോടിരൂപയാവും. മാനദണ്ഡങ്ങള്‍ പുതുക്കിയാണ് കേരളത്തിന് സഹായം കുറച്ചത്. ഈ മൂന്നിനങ്ങളിലെ കുറവ് കണക്കാക്കുമ്പോഴാണ് 32,000 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top