വനിതാ ജീവനക്കാര്‍ക്ക് മക്കളെ കുടുംബ പെന്‍ഷനായി നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി : കുടുംബ പെന്‍ഷന്‍ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വനിതാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിന് പകരമായി ആണ്‍മക്കളുടെയോ പെണ്‍മക്കളുടെയോ പേര് നല്‍കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്ത് ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി.

ഇതുപ്രകാരം വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന് തങ്ങളുടെ കുട്ടിയെയോ കുട്ടികളെയോ നോമിനിയായി വെക്കാം. നേരത്തെ ജീവിതപങ്കാളിയെ മാത്രമേ നോമിനിയാക്കാന്‍ പറ്റുമായിരുന്നുള്ളൂ. ചില പ്രത്യേക സാഹചര്യങ്ങളിലും ജീവത പങ്കാളി മരിക്കുകയോ അയോഗ്യരാകുകയോ ചെയ്താല്‍ മാത്രമേ മറ്റു കുടുംബാംഗങ്ങളെ നോമിനിയായി വെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയാണ് ഇത്തരമൊരു ഭേദഗതിക്ക് പിന്നിലെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Top