കോവിഡ് വാക്‌സിന്റെ ജിഎസ്ടി കുറക്കാന്‍ കേന്ദ്രനീക്കം

ഡല്‍ഹി: കംസ്റ്റസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കാന്‍ കേന്ദ്രനീക്കം. കോവിഡ് വാക്‌സിന്റെ വില കുറക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്രം ജിഎസ്ടി ഒഴിവാക്കാന്‍ ശ്രമിക്കുന്നത്. കസ്റ്റംസ് നികുതി നേരത്തെ വേണ്ടെന്ന് വച്ചിരുന്നു. നിലവില്‍ അഞ്ചു ശതമാനം ജിഎസ്ടിയാണ് വാക്‌സിന് ചുമത്തുന്നത്.

വിലവര്‍ധനവിനെതിരെ വന്‍ പ്രതിക്ഷേധമുയര്‍ന്നതോടെ കോവിഷീല്‍ഡിന്റെ വില കുറച്ചതായി പൂനെ സെറം ഇന്‍സ്റ്റ്യൂറ്റ് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കും വില കുറക്കാനിടയുണ്ട്. അതേസമയം, 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം 1 കോടി 40 ലക്ഷം കവിഞ്ഞു.

Top