രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ സുപ്രധാന നീക്കം

fuel

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. കരുതല്‍ ശേഖരത്തില്‍ നിന്നുള്ള എണ്ണ ഉപയോഗിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

50 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യന്‍ വിപണിയിലെത്തുക. വില കുറയ്ക്കാന്‍ കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി.

Top