രാജ്യത്തെ നാല് ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര നടപടി

ന്യൂഡൽഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉള്ളതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.

അടുത്ത സാമ്പത്തിക വർഷം തന്നെ നാല് ബാങ്കുകളും സ്വകാര്യവൽക്കരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നെങ്കിലും ജീവനക്കാരുടെ യൂണിയനുകളിൽനിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്നു തീരുമാനം തൽക്കാലം മരവിപ്പിക്കുകയായിരുന്നു.

ജീവനക്കാർ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവൽക്കരിക്കാനാണ് സാധ്യത. ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും ഓഹരികൾ വിൽക്കാനുമുള്ള സർക്കാരിന്റെ നീക്കത്തെ എതിർത്ത് തൊഴിലാളികൾ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്.

Top