കത്തിലുള്ളത് മണ്ടത്തരം പറ്റിയെന്ന്, കേരളത്തെ കേന്ദ്രം അഭിനന്ദിച്ചിട്ടില്ല: വി.മുരളീധരന്‍

ന്യൂഡല്‍ഹി:വിദേശത്തുനിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യസെക്രട്ടറിയുടെ കത്ത് കേരളത്തിനുള്ള അഭിനന്ദനമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ് കേന്ദ്രത്തിന്റെ കത്തിലുള്ളത്. അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചതാകാമെന്നും കത്ത് പുറത്തുവിട്ടത് അല്‍പത്തരമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

മണ്ടത്തരം പറ്റി എന്നു മനസിലായതില്‍ സന്തോഷം എന്നു പറഞ്ഞതു മനസിലാക്കാന്‍ കഴിയുന്നവരെ പിആര്‍ ടീമില്‍ നിയമിക്കണം. കോംപ്ലിമെന്റും കണ്‍ഗ്രാജുലേഷന്‍സും തമ്മിലുള്ള വ്യത്യാസം പിആറുകാര്‍ക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 24ന് വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നു.അപ്പോള്‍ കിറ്റു വേണ് മാസ്‌കും ഷീല്‍ഡും മതി എന്നു കേരളം മറുപടി നല്‍കി.ഈ കത്തിന് വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയാണ് അഭിനന്ദന കത്താണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആറുകാര്‍ പുറത്തുവിട്ടത്.

കോംപ്ലിമെന്റും കണ്‍ഗ്രാജുലേഷന്‍സും തമ്മിലുള്ള വ്യത്യാസം പിആറുകാര്‍ക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ ടെസ്റ്റ് നടത്തുന്നത് കുറവാണ് എന്നതടക്കമുള്ള തന്റെ ആരോപണങ്ങള്‍ക്കു മറുപടി ഇല്ല. പിആര്‍ നടത്താനുപയോഗിക്കുന്ന പണം ടെസ്റ്റ് നടത്താന്‍ ഉപയോഗിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Top