കേന്ദ്ര സഹമന്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ഭാര്യ മരിച്ചു

ബംഗുളൂരു: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ്  നായികും കുടുംബവും അപകടത്തില്‍ പെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ മരിച്ചു. ദക്ഷിണ കന്നടയില്‍ വച്ചാണ് മന്ത്രിയും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടത്. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അങ്കോളയില്‍ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ പിഎയ്ക്കും പരിക്കേറ്റിട്ടുണ്ട്.

മന്ത്രിയെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി ഗോവ മുഖ്യമന്ത്രിയെ വിളിച്ചു ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top