കേന്ദ്രസര്‍ക്കാര്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് തടസം സൃഷ്ടിച്ചിട്ടില്ല;നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് തടസം സൃഷ്ടിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍.

നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

അതേസമയം, തൃശൂര്‍ പൂരത്തില്‍ പരമ്പരാഗത വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് കേന്ദ്ര എക്‌സ്പ്‌ളോസീവ് വിഭാഗം അറിയിച്ചതായി മന്ത്രി വി എസ്‌ സുനില്‍കുമാര്‍ പറഞ്ഞു.

നിര്‍ണായക തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാവും. നിയമപ്രകാരമുള്ള എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

Top