മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എന്‍ഡിഎയിലെ ചിലര്‍ക്ക് ആഗ്രഹമില്ലെന്ന് . .

Narendra modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹ.

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ എന്‍.ഡി.എയിലെ ചിലര്‍ക്ക് ആഗ്രഹമില്ലെന്ന് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. തന്റെ പ്രസ്താവന പൂര്‍ണ ഉത്തരവാദിത്തത്തോടെയാണെന്നും മറ്റ് കാര്യങ്ങള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, മുന്നണിയില്‍ കലഹങ്ങളുണ്ടാക്കാന്‍ ചിലര്‍ അഭ്യൂഹങ്ങള്‍ പറഞ്ഞ് പരത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ ലോക്സമസ്ത പാര്‍ട്ടിയുടെ നേതാവ് കൂടിയായ ഉപേന്ദ്ര കുശ്വാഹ ജെ.ഡി.യുവില്‍ നിന്ന് വിട്ട് വന്ന നേതാവാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യു വിട്ട കുശ്വാഹ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുകയായിരുന്നു.

അതേസമയം, നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍.ഡി.എ അംഗങ്ങളുടെ ചര്‍ച്ചകള്‍ ബീഹാറില്‍ പുരോഗമിക്കുന്നതിനിടെയാണ് കുശ്വാഹയുടെ പരാമര്‍ശം.

Top