central minister againest case

ലക്‌നോ: ഗതാഗതം തടസ്സപ്പെടുത്തി റാലി നടത്തിയ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലിനെതിരെ കേസ്.

മന്ത്രിയായതിന് ശേഷം ആദ്യമായി ലക്‌നൗവില്‍ എത്തിയ അനുപ്രിയ പട്ടേലിന് സ്വീകരിക്കുന്നതിനായി വലിയ ജനക്കൂട്ടമാണ് അമോസി വിമാനത്താവളത്തില്‍ കാത്തുനിന്നത്.

വിമാനത്താവളത്തില്‍ നിന്നും 200 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി ശനിയാഴ്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്മാരകം സന്ദര്‍ശിച്ചത്.

റോഡില്‍ സിഗ്‌നല്‍ കാത്തുനിന്നവരെ കടത്തിവിടാതെ രണ്ടുമണിക്കൂര്‍ മന്ത്രിയും അകമ്പടിവാകനങ്ങളും കടന്ന് പോകാനായി ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നാണ് പരാതി.

കഴിഞ്ഞ ദിവസം ഹസ്റ്റ്‌ഗെന്‍ജ് പോലിസ് സ്റ്റേഷനിലാണ് മന്ത്രിക്കും അനുകൂലികള്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ലക്‌നോവിലെ ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്നും മുമ്പേ അനുമതി തേടാതെയാണ് റാലി നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Top